ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡ് ആയ മുതുകാട്ടുകരയിലെ തകർന്നടിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യവുമായി ബി.ജെ.പി രംഗത്ത്. വണ്ടിപ്പുരമുക്ക് - ചെമ്പകശേരി റോഡ്, ( ശങ്കരത്തിൽ മുക്ക് - നെടിയത്ത് മുക്ക് ) ഇടമല - നൂറനാട് ജങ്ഷൻ റോഡ്, പാറ കനാൽ ജംഗ്ഷൻ - എരുമക്കുഴി മാർക്കറ്റ് എന്നീ ഏറ്റവും അധികമാളുകൾ സഞ്ചരിക്കുന്ന മൂന്നു റോഡുകളും ഉടനടി പുനർനിർമ്മിക്കുന്നമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികളുമായി പാലമേൽ പഞ്ചായത്ത് പടിയ്ക്കൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചു ശക്തമായ പ്രതിരോധം തീർക്കുമെന്നും ബിജെപി മുതുകാട്ടുകര വാർഡ് കമ്മിറ്റി അറിയിച്ചു. തകർന്നു കിടക്കുന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഭാരവാഹികളായ ജെ. ഹരീഷ് കുമാർ, പി.മോഹനൻ പിള്ള, അഡ്വ.എം.എസ്.ഉണ്ണിത്താൻ, മുരുകൻ, അനിൽ, വരുൺ, ഉണ്ണികൃഷ്ണൻ, രാജനുണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി.