ഹരിപ്പാട്: ദേശീയപാതയിൽ ഡാണാപ്പടി പാലത്തിനു സമീപം മിനിലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വയനാട്ടിൽ നിന്നു ശാസ്താംകോട്ടയിലേക്ക് ഏത്തക്കുലകളുമായി വന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്നു ചെറിയതോതിൽ തീ ഉയർന്നതിനാൽ ഹരിപ്പാട് ഫയർഫോഴ്സും ഹരിപ്പാട് എമർജൻസി റെസ്ക്യു ടീം അംഗങ്ങളും എത്തി സുരക്ഷ ഉറപ്പാക്കി. ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.