മാന്നാർ: മാന്നാർ മഹാത്മ ജലോത്സവം ഇന്നുച്ചയ്ക്ക് രണ്ടിന് പമ്പ നദിയിലെ കുര്യത്ത് കടവിൽ നടക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 40 കളിവള്ളങ്ങൾ പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മേള ഉദ്ത്ഘാടനം ചെയ്യും. ജനറൽ കൺവീനർ എൻ.ഷൈലാജ് അദ്ധ്യക്ഷത വഹിക്കും. ജലഘോഷയാത്ര രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ സജിചെറിയാൻ, മാത്യു ടി.തോമസ് എന്നിവർ സംസാരിക്കും.
സമാപന സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥി ആയിരിക്കും. വിജയികൾക്ക് ആന്റോ ആന്റണി എം.പി ട്രോഫികൾ വിതരണം ചെയ്യും.