ambala

അമ്പലപ്പുഴ: തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറപ്പിക്കും റേഡിയേഷനും വിധയരായി വാർഡുകളിൽ കഴിയുന്നവർക്ക് ഓണസദ്യ നൽകി സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സാബു, യു.എം. കബീർ, കാൻസർ വിഭാഗം മേധവി ഡോ.ശിവരാമകൃഷ്ണൻ, ആർ.എം.ഒ ഡോ. നോനാൻ ചെല്ലപ്പൻ, ഡോ. ബിന്ദു, തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി, സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഭരവാഹികളായ എം.എ. നാസർ, സുന്ദര പ്രഭാകരൻ, അജിത്ത് കൃപ, പ്രേംസായി, അഡ്വ.പ്രദീപ് കുട്ടാല, എസ്.കെ. പുറക്കാട്, പി.എ. കുഞ്ഞു മോൻ, മുനീർ പുന്നപ്ര, നിസ, ഹാരിസ്, കുഞ്ഞു മോൻ തുടങ്ങിയവർ പങ്കെടുത്തു.