a

മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഏത്തക്കുല, പച്ചക്കറി വിപണി പുത്തുവിളപ്പടിയിൽ ബാങ്ക് ഹെഡ് ഓഫീസിനോടനുബന്ധിച്ച് ആരംഭിച്ചു. പച്ചക്കറി, ഏത്തക്കുല സ്റ്റാളിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപിള്ള നിർവഹിച്ചു. സുപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല പഞ്ചായത്ത് പരിധിയിൽ മൂന്ന് ഓണവിപണികൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ സർക്കാർ സബ്സിഡിയോടുകൂടി 13 ഇനം നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് അമിതവിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് ബാങ്ക് വിപണികളിൽ ഇടപെടുന്നതെന്നും ബാങ്കിന്റെ ചെറുകോൽ ശാഖയോടനുബന്ധിച്ച് പുതിയ ഓണവിപണി ആരംഭിച്ചതായും ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.