tv-r

തുറവൂർ: വീട്ടുമുറ്റത്ത് കിടന്ന കാർ കത്തി നശിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 14-ാം വാർഡ് വല്ലേത്തോട് പാലപ്പറമ്പ് വീട്ടിൽ സാൽവന്റെ കാറാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട് എണീറ്റ വീട്ടുകാർ ഉടൻ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും കാർ മുക്കാൽ ഭാഗവും കത്തിനശിച്ചു. കാർ കത്താനുണ്ടായ കാരണം വ്യക്തമല്ല. വീടിന് മുന്നിലുണ്ടായിരുന്ന ഇലക്ട്രിക് ബൾബ് ഊരിമാറ്റിയ നിലയിൽ കാണപ്പെട്ടു. കുത്തിയതോട് പൊലീസ് കേസെടുത്തു.