ചേർത്തല:ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചന്തിരൂരിലെ ഗുരുവിന്റെ ജന്മഗൃഹം സന്ദർശിച്ചു. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ സ്വാമി 1985 മുതൽ ഗുരുവിന്റെ ജന്മഗൃഹത്തിൽ നിന്നുമാണ് ആശ്രമ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പന്ത്റണ്ട് വർഷക്കാലമായി ആശ്രമത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.