തുറവൂർ:പ്രളയബാധിതരായ ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാർ. ആലപ്പുഴ ജില്ലയിലെ പ്രളയമേഖലയിലെ ക്ഷീര കർഷകർക്ക് സൗജന്യമായി വിതരണം നടത്താനായി മിൽമ ഫാക്ടറിയിലെ മുഴുവൻ ജീവനക്കാരുടെയും സഹകരണത്തോടെ സംഭരിച്ച കാലിത്തീറ്റ വിതരണത്തിനായി ലോറിയിൽ കയറ്റി അയച്ചു. ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.എം .ആരിഫ് എം.പി.ഫ്ലാഗ് ഒഫ് ചെയ്തു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ ,കെ ജെ സ്കറിയ ,എസ് ബാഹുലയൻ ,അംജിത്ത് റോയി ,വി ഐ. ഷെറീഫ് ,ബാലസുബഹ്മണ്യൻ ,വി ആർ രാജേഷ് ,കെ ,കെ നാസർ ,ടി എം ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.