a

അമ്പലപ്പുഴ: ഹൃദയ ചി​കി​ത്സയി​ൽ പുതി​യ നേട്ടവുമായി​ ആലപ്പുഴ മെഡി​ക്കൽ കോളേജ് ആശുപത്രി​. ആലപ്പുഴ സ്വദേശിയായ 66 കാരന് ഹൃദയവാൽവ് ചുരുങ്ങലി​ന്

ബലൂൺ​ ചി​കി​ത്സയി​ലൂടെ ശസ്ത്രക്രി​യ ഒഴി​വാക്കുകയായി​രുന്നു ഇവി​ടുത്തെ ഡോക്ടർമാർ. തുടർച്ചയായ ശ്വാസംമുട്ടലുമായി​ എത്തി​യ രോഗി​ മുൻപ് വാൽവ് ചുരുങ്ങലി​ന് ശസ്ത്രക്രി​യ നടത്തി​യി​ട്ടുള്ളതി​നാൽ വീണ്ടുമൊരു ശസ്ത്രക്രി​യ അസാദ്ധ്യമായി​രുന്നു.

ഈ സാഹചര്യത്തി​ലാണ് ശസ്ത്രക്രിയ കൂടാതെയുള്ള ബലൂൺ ചികിത്സയെപ്പറ്റി​ ആലോചി​ക്കുന്നത്. കടുത്ത ശ്വാസകോശ രോഗവും ഉണ്ടായി​രുന്നതി​നാൽ വീണ്ടുമൊരു ശസ്ത്രക്രി​യ അതീവ അപകട സാദ്ധ്യതയുള്ളതായി​രുന്നു. ബലൂൺ​ ചി​കി​ത്സ ആദ്യരണ്ടുതവണയും പരാജയപ്പെടുകയായി​രുന്നു. മൂന്നാം തവണയാണ് വി​ജയം കണ്ടത്. രോഗി​ സുഖം പ്രാപി​ച്ചുവരുന്നു.

ഇത്തരത്തിൽ ഒരു ബലൂൺ ചികിത്സ അപൂർവ്വമായി മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. വി. രാംലാൽ പറഞ്ഞു.

ഹൃദ്രോഗ വിഭാഗം മേധാവി ഡോക്ടർ ശിവ പ്രസാദ്, അനസ് തീഷ്യാ വിഭാഗം പ്രൊഫ. ഡോക്ടർ ബീബി, ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോക്ടർ റിതേഷ്, ഹൃദ്രോഗ വിഭാഗം ഡോക്ടർമാരായ സുബൈർ, അബ്ദുൾ സലാം,ഗിരീഷ്, ആഷിഷ്, എന്നിവരാണ് നേതൃത്വം നൽകിയത്. കാത്ത് ലാബ് സീനിയർ ടെക്നീഷ്യൻ ആൽബി, സ്റ്റാഫ് നഴ്സ് രമ്യ എന്നിവരും പങ്കെടുത്തു.