a

മാവേലിക്കര: ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ഹരിപ്പാട് ശാന്തിഗിരി ആശ്രമം സ്വീകരണം നൽകി. ഹരിപ്പാട് ആശ്രമം കാര്യദർശി സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി, അഡ്വ.ബിജു ചിദംബരം എന്നിവർ ചേർന്ന് സ്വാമിയെ സ്വീകരിച്ചു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ സ്വാമി 1985 മുതൽ ഗുരുവിന്റെ ജന്മഗൃഹത്തിൽ നിന്നാണ് ആശ്രമ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 12 വർഷമായി ശാന്തിഗിരി ആശ്രമത്തിന്റ ഓർഗനൈസിംഗ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.