lion

ആലപ്പുഴ: ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ എൻ.ആർ.ഐയുടെ ഓണാഘോഷവും റിലീഫ് കിറ്റുകളുടെ വിതരണവും ലയൺസ് കേരള ചെയർമാൻ അഡ്വ. എ.വി.വാമനകുമാർ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, സോൺ ചെയർപേഴ്‌സൺ സി.രതീഷ്, റീജിയണൽ സർവ്വീസ് കോ ഓർഡിനേറ്റർ പുന്നൂസ് കെ പുരയ്ക്കൽ, ജി അനിൽകുമാർ, സുബാ ഷഫീക്ക്, സി ടി സോജി, ഡോ. നിമ്മി അലക്‌സാണ്ടർ, റിസാൻ എ.നസീർ തുടങ്ങിയവർ സംസാരിച്ചു.