award-chennithala

മാന്നാർ: ജനസംസ്‌കൃതിയുടെ സ്ഥാപക പ്രസിഡന്റായ എം ദേവരാജൻനായരുടെ അനുസ്മരണവും അവാർഡ് സമർപ്പണവും ഓണാഘോഷവും നടത്തി. നായർ സമാജം ഹൈസ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. തോട്ടത്തിലേത്ത് രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി.
മുഖ്യപ്രഭാഷണവും ആദരിക്കലും സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ജനസംസ്‌കൃതി അവാർഡ് രമേശ് ചെന്നിത്തല അഡ്വ. പി വിശ്വംഭരപ്പണിക്കർക്ക് നൽകി. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഐ.ടി.ഐ പ്രിൻസിപ്പൽ ജി മധു വടശേരിൽ, ഹൃസ്വ ചലചിത്ര സംവിധായകൻ പ്രണവ് മണിക്കുട്ടൻ, ചലചിത്ര നടി ആർഷ ബൈജു എന്നിവരെ ആനുമോദി​ച്ചു.
പി.എൻ ശെൽവരാജൻ, എൽ.പി സത്യപ്രകാശ്, പ്രമോദ് കണ്ണാടിശേരിൽ, ശശികല രഘുനാഥ്, പ്രൊഫ. പി.ഡി ശശിധരൻ, കെ.ജി വിശ്വനാഥൻനായർ, ഡോ. ടി.എ സുധാകരക്കുറുപ്പ്, കെ. വേണുഗോപാൽ, മുഹമ്മദ് അജിത്ത്, കലാലയം ഗോപാല കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. തുടർന്ന് സിനിമാതാരം ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ ഷോയും അരങ്ങേറി.