ആലപ്പുഴ : സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് പൊളിയ്ക്കുന്ന മരട് മുനിസിപ്പാലിറ്റിയിലെ 4 ഫ്‌ളാറ്റുകളുടേയും അവശിഷ്ടങ്ങൾ ഉൾനാടൻ ജലാശയങ്ങളിൽ നിക്ഷേപിക്കരുതെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ഫ്ളാറ്റുകൾ പൊളിയ്ക്കുന്നതുമൂലം പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. പൊളിയ്ക്കുന്ന ഫ്ളാറ്റിന്റെ ഘനമുള്ളതും വലുപ്പമുള്ളതുമായ അവശിഷ്ടങ്ങൾ കടലാക്രമണം രൂക്ഷമായിട്ടുള്ള എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശം സംരക്ഷിയ്ക്കുന്നതിന് വിനിയോഗിക്കണമെന്നും ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.