ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരിക്ഷേത്രത്തിലെ നവരാത്രി ഉത്സവം
29 ന് ആരംഭിക്കും. ഒക്ടോബർ 8 ന് ആറാട്ടോടെ സമാപിക്കും. 29 ന് രാവിലെ 9.30ന് തന്ത്രിമുഖ്യൻ പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.
ഉത്സവത്തിൻെറ ആദ്യസംഭാവന എ.വി.വേണുഗോപാലിൽ നിന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് ജി.സതീഷ് കുമാർ, സെക്രട്ടറി ആർ.വെങ്കിടേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി .അനിൽകുമാർ, വി.സി. സാബു, കെ.എം.ബാബു, പ്രേം.ജെ, കെ.പി.നാരായണൻ, രാമചന്ദ്രൻ,വേലായുധൻപിള്ള എന്നിവർ സംബന്ധിച്ചു.