tv-r

അരൂർ: സ്റ്റോപ്പിൽ നിറുത്തിയ കെ.എസ്. ആർ.ടി .സി ഓർഡിനറി ബസിനു പിന്നിൽ തടി കയറ്റി വരികയായിരുന്ന ലോറി ഇടിച്ചു ഒരാൾക്ക് പരിക്ക്. ബസ് യാത്രക്കാരനായ തണ്ണീർമുക്കം തട്ടാംപുരയ്ക്കൽ വീട്ടിൽ അജി(34) യ്ക്കാണ് പരിക്കേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ എരമല്ലൂർ കൊച്ചു വെളിക്കവല ബസ് സ്റ്റോപ്പിൽ ഇന്നലെ പുലർച്ചെ 3.45 നായിരുന്നു അപകടം. ചേർത്തലയിൽ നിന്നും തോപ്പുംപടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് .തിരുവനന്തപുരത്ത് നിന്ന് തടിയുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബസിന് പിന്നിലിടിച്ചത്. ബസിന്റെ പിൻഭാഗം തകർന്നു. അരൂർ പൊലീസ് കേസെടുത്തു.

ചിത്രം: എരമല്ലൂർ കൊച്ചു വെളി കവലയിൽ തടിലോറി പുറകിലിടിച്ച് തകർന്ന കെ.എസ്.ആർ.ടി.സി. ബസ്