ചാരുംമൂട്: ശ്രീനാരായണ ഗുരുദേവന്റെ 165ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാവേലിക്കര യൂണിയനിലെ ചാരുംമൂട് മേഖലാ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചതയദിന ഘോഷയാത്ര നടന്നു.
താമരക്കുളം, കരിമുളയ്ക്കൽ, പേരൂർക്കാരാണ്മ, ഇടക്കുന്നം, ചുനക്കര, പുതുപ്പള്ളികുന്നം, കണ്ണനാകുഴി കിഴക്ക്, വേടരപ്ലാവ്, പച്ചക്കാട്, കണ്ണനാകുഴി,ചുനക്കര കിഴക്ക്, കരിമുളയ്ക്കൽ തെക്ക്, ചത്തിയറ, കൊട്ടയ്ക്കാട്ടുശ്ശേരി, വെട്ടിക്കോട് എന്നീ 15 ശാഖകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഘോഷയാത്ര.
പാലൂത്തറ വി.വി.എച്ച്.എസ്.എസ് ജംഗ്ഷനിൽ നിന്നുമാരംഭിച്ച ഘോഷയാത്ര ജംഗ്ഷൻ ചുറ്റി പാലമൂട് ജംഗ്ഷനിൽ സമാപിച്ചു.
യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു , സെക്രട്ടറി ബി.സുരേഷ് ബാബു, വൈസ് പ്രസിഡൻറ് ഷാജി എം.പണിക്കർ, അനിൽ രാജ്, വിനീത് വിജയൻ, ഷിബു കൊട്ടയ്ക്കാട്ടുശ്ശേരി, തുളസീദാസ്, ഷീലാ സോമൻ, സോമൻ, മുരളി, മോഹനൻ, കാർത്തികേയൻ, ശ്രീകാന്ത്, വള്ളികുന്നം രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.