ചേർത്തല: എസ്.എൻ.ഡി.പി യോഗം ഒരു സമുദായത്തിനും എതിരല്ലെന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ നട്ടെല്ലു നിവർത്തി നിന്ന് പ്രവർത്തിക്കാനുള്ള തന്റേടം സമുദായം നേടിയെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല യൂണിയൻ നടത്തിയ ജയന്തിദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മതേതരത്വമെന്നത് വാക്കിൽ മാത്രമുള്ളതും കള്ളനാണയവുമാണ്. പാലായിൽ ഹിന്ദു സ്ഥാനാർത്ഥികളെ നിറുത്താത്തത് ഇരുമുന്നണികളുടെയും കപടമ തേതരത്വത്തിന് തെളിവാണ്. തുഷാർ നീതിക്കായി നടത്തിയ പ്രവർത്തനങ്ങളിൽ പോലും വർഗീയത കണ്ടവർ ഒടുവിൽ സത്യം വിജയിച്ചപ്പോൾ കണ്ണടച്ചു. ദിസങ്ങളോളം ഘോരഘോരം ചർച്ച നടത്തിയ ചർച്ച തൊഴിലാളികളെ ആരെയും പിന്നീട് കാണാനില്ല. മോഷ്ടിച്ചും അഴിമതി നടത്തിയും ജയിലിലായവരെ വാഴ്ത്തിയും കെണിയിൽപ്പെട്ട് അകത്തായവരെ യാഥാർത്ഥ്യം മനസിലാക്കാതെ പിന്നാലെ നടന്ന് ഉപദ്റവിക്കുന്നതുമായ സമീപനമാണ് ഉണ്ടായത്. അവർണനോട് ഒരു നയവും സർവണനോട് മറ്റൊരു നയവുമാണ് ഇക്കൂട്ടർ കാണിക്കുന്നത്.
യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ മന്ത്റി പി.തിലോത്തമൻ ആദരിച്ചു.എ.എം.ആരിഫ് എം.പി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. യോഗം കൗൺസിലർ പി.ടി.മന്മഥൻ ജയന്തി സന്ദേശവും ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി. മംഗല്യനിധി സിനിമാതാരം വർഷ പ്രസാദ് നിർവഹിച്ചു. ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ചരിത്രലാദ്യമായി ഈഴവ മേൽശാന്തിയായി ചുമതലയേറ്റ കളവംകോടം സുധീഷ് കുമാർ ശാന്തിയെ മന്ത്രി പി.തിലോത്തമൻ ആദരിച്ചു.