sndp

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ദൈവദശകത്തിന് കൗമാര നർത്തകിമാർ ചുവട് വച്ചു. കണിച്ചുകുളങ്ങരയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ സംഘടനയായ ലീഗ് ഒഫ് ലേഡി ബേർഡ്‌സ് അംഗങ്ങളായ അഞ്ഞൂറ് പെൺകുട്ടികളാണ് ദൈവദശകത്തിന്റെ ഈരടികൾക്കൊപ്പം ചുവടുവച്ചത്.

ആർ.എൽ.വി ഓങ്കാറാണ് നൃത്തസംവിധാനം നിർവഹിച്ചത്. കണിച്ചുകുളങ്ങര യൂണിയനിലെ 14 കേന്ദ്രങ്ങളിലായാണ് കുട്ടികൾക്ക് പരിശീലനം നടത്തിയത്. ത്രിവർണ്ണ പതാകയുടെ പ്രതീതി ജനിപ്പിക്കുന്ന വേഷമാണ് നർത്തികമാർ ധരിച്ചിരുന്നത്. പച്ച, വെള്ള, കുങ്കുമം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ അവതരിപ്പിച്ച നൃത്തം 23 മിനി​റ്റ് നീണ്ടു. ജയന്തി സമ്മേളനം എസ്.എൻ ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.എസ്.എൻ.ബാബു സ്‌കോളർഷിപ്പ് വിതരണം നടത്തി. എ.എം.ആരിഫ് എം.പി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, വി.കെ.മോഹനദാസ്, പി.പ്രകാശൻ, എസ്.രാജേഷ്, തങ്കമണി ഗൗതമൻ എന്നിവർ സംസാരിച്ചു. കെ.സോമൻ,കെ.ഗംഗാധരൻ മാമ്പൊഴി,കെ.സി.സുനീത്ബാബു, കെ.ശശിധരൻ,വി.ആർ.ഷൈജു, എം.എസ്. നടരാജൻ, പി.എസ്.അജിത്ത്കുമാർ, പുരുഷാമണി സുജാതൻ, എ.പി.ബാബു,മഹിയപ്പൻ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറഞ്ഞു.