ഹരിപ്പാട്: ആരോഗ്യ വകുപ്പിന്റെ കീഴിൽ കരുനാഗപ്പള്ളി, പുതിയകാവിൽ പ്രവർത്തിക്കുന്ന നെഞ്ചുരോഗാശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓച്ചിറ ഗ്രേറ്റർ ലയൺസ് ക്ലബിന്റെ അംഗങ്ങൾ ഭക്ഷണം വിതരണം ചെയ്തു. പ്രസിഡന്റ് പുഷ്പാംഗദൻ, സെക്രട്ടറി മായാ സന്തോഷ്, അഡ്മിനിസ്ട്രേറ്റർ സന്തോഷ് കുമാർ, ട്രഷറർ അർച്ചനാ ജയപ്രകാശ്, ജയപ്രകാശ്, സേവനപ്രവർത്തന കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണ പിള്ള, സുരേഷ് പോറ്റി, ഉഷാ പോറ്റി എന്നിവർ നേതൃത്വം നൽകി.