ghd

ഹരിപ്പാട്: കെ.എസ്.യു ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം ആയാപറമ്പ് ഗാന്ധിഭവനിൽ നടന്നു. ഗാന്ധിഭവൻ സ്നേഹവീട് അന്തേവാസികൾക്ക് ഓണക്കോടി നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ അഡ്വ.ബി.ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, കെ.പി.സി.സി മെമ്പർ എം.എം ബഷീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആർ ഹരികുമാർ, എസ്.വിനോദ്കുമാർ, ഡി.സി.സി ഭാരവാഹികളായ അഡ്വ.വി ഷുക്കൂർ, ബിനു ചുള്ളിയിൽ, എം.എസ് നായർ, എബി മാത്യു, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആർ.റോഷിൻ, സ്നേഹ ആർ.വി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, ജില്ലാ ഭാരവാഹികളായ സുജിത്ത്.സി, ഷിയാസ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ കലേഷ്, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.