tv-r

തുറവൂർ: തുറവൂർ തെക്ക് പുത്തൻചന്ത വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ആറാമത് വാർഷികാഘോഷവും ബോധവത്കരണ ക്ലാസും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. വാർഡംഗം ജി.രഞ്ജിത്ത് കുമാർ, പി.എൻ. പൊന്നപ്പൻ, വി.ജയകുമാർ, ആർ.ഉത്തമൻ ടി.പ്രസാദ്, പി.പത്മകുമാർ, പി.ആർ.ശ്യാം കർത്താ എന്നിവർ സംസാരിച്ചു.