gn

ഹരിപ്പാട്: എസ് എൻ ഡി പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 165 മത് ജയന്തി ആഘോഷിച്ചു. മുതുകുളം വടക്ക് ചൂളത്തെരുവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഫ്ലാഗ്ഓഫ് ചെയ്തു.യൂണിയൻ കൗൺസിലറും മേഖല ചെയർമാനുമായ അഡ്വ.യു.ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജയന്തി സമ്മേളനം .അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവതലമുറ ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് നയിക്കണമെന്നും അവരെ സംഘടനകളിലേക്ക് കൊണ്ടുവരികയും പ്രവർത്തിപ്പിക്കുകയും ചെയ്താൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു.. വിശിഷ്ട വ്യക്തികളെയും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെയും മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ദാസൻ ആദരിച്ചു. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ജയന്തിദിന സന്ദേശം നൽകി. യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ,മേഖല കൺവീനർ കെ.ബാബുക്കുട്ടൻ, പാണ്ഡവർകാവ് ദേവീക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രാജപ്പൻകായലിൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.മനോജ്, സൈബർസേന യൂണിയൻ കൺവീനർ ദിനിൽ തഴയശ്ശേരിൽ എന്നിവർ സംസാരിച്ചു. മേഖലയുടെ വർക്കിംഗ് ചെയർമാൻ പി.കെ അനന്തകൃഷ്ണൻ സ്വാഗതവും വൈസ്.ചെയർമാൻ ത്യാഗരാജൻ നന്ദിയും പറഞ്ഞു. ...