ചേർത്തല: പ്രളയത്തെ അതിജീവിച്ച കർഷകർക്ക് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആദരം. ഓണവിപണിയിൽ നാടൻ പച്ചക്കറികൾ ലഭ്യമാക്കിയ ബാങ്ക് അതിർത്തിയിലെ ആറ് യുവകർഷകരെയാണ് ആദരിച്ചത്.
ജില്ല പൊലീസ് ചീഫ് കെ.എം. ടോമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകരായ കെ.പി.ശുഭകേശൻ, ജ്യോതിസ്, പി.എസ്.സാനുമോൻ, സുജിത്ത് സ്വാമി നികർത്താൽ, വി.ആർ.നിഷാദ്,വി.പി.സുനിൽ എന്നിവരെയാണ് ആദരിച്ചത്. നടൻ മുഹമ്മ പ്രസാദ് മുഖ്യാതിഥിയായി. കെ.കൈലാസൻ, വി.എസ്.സാംജി, വിജയ മുരളീധരൻ, കെ.ഷണ്മുഖൻ,അനില ബോസ്.പി.ഗീത എന്നിവർ സംസാരിച്ചു. ജി.ഉദയപ്പൻ സ്വാഗതവും ടി. രാജീവ് നന്ദിയും പറഞ്ഞു.
കനത്ത കാലവർഷത്തെ അതിജീവിച്ചാണ് ഇവർ പൊന്നുവിളയിച്ചത്. അടുത്ത ജില്ലകളിലും ഇവരുടെ പച്ചക്കറികൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഓൺലൈനിലൂടെയും പ്രാദേശിക മാർക്കറ്റുകളിലൂടെയും കൃഷി വകുപ്പു മുഖാന്തരവും പച്ചക്കറി വിൽക്കാനായി. ധനമന്ത്റി ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ കൃഷിയിടങ്ങൾ സന്ദർശിച്ചിരുന്നു.