a

മാവേലിക്കര: റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. തെക്കേക്കര പോനകം മുളന്താശേരിൽ ഗോപാലകൃഷ്ണൻ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ മാവേലിക്കര-കുറ്റിത്തെരുവ് റോഡിൽ പുന്നമൂട് ജംഗ്ഷനു തെക്ക് ഭാഗത്തായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: വിലാസിനി. മക്കൾ: രമ്യ, രഹന, രചിത്ര. മരുമക്കൾ: സുനിൽ, സുകേഷ്, സനിൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം19ന് രാവിലെ 9ന്.