ആലപ്പുഴ: കെ.പി.സി.സി ഭവനപദ്ധതി പ്രകാരം ആലപ്പുഴ ഡി.സി.സിയുടെ അഭ്യർത്ഥനയെത്തുടർന്ന് കെ.ജി.എൻ.യു സംസ്ഥാന കമ്മിറ്റി ആനാരി പാലത്തറ കോളനിയിൽ മോനച്ചന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ചെറുതന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം. ലിജു മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.എൻ.യു ഭാരവാഹികളായ അമ്പിളി ഭാസ്, കെ.ഡി. മേരി, കെ.എസ്.സന്തോഷ്, എൽ.ആശ, ഇ.ജി.ഷീബ, എസ്.ദീപു, വി.ഷുക്കൂർ, മുഹമ്മദ് അസ്ലം, കെ.എം.ജോർജ്, ബെന്നി മാത്യു, കലേഷ്, ശ്രീജ, തങ്കപ്പൻ, സുജോ മോൻ, ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.