aji

ഹരിപ്പാട്: വാസ്തുബലി ദിവസം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ യുവാവ് തോട്ടിൽ വീണ് മരിച്ചു. മഹാദേവികാട് മുക്കേൽ മുരളിയുടെ മകൻ അജി (കുട്ടൻ- 31) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ വീടിന് സമീപത്തെ തോട്ടിലായിരുന്നു അപകടം. പാലത്തിന് സമീപത്തായി സൈക്കിൾ കണ്ട സ്ത്രീകൾ നാട്ടുകാരുടെ സഹായത്താൽ സൈക്കിൾ ഉയർത്തിയപ്പോഴാണ് തോട്ടിൽ അജിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഭാര്യ: സുബിത. മകൻ: നന്ദുക്കുട്ടൻ.