അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്കുവശം ആളില്ലാത്ത വീട്ടിൽ നിന്ന് 5 ലക്ഷത്തോളം രൂപ മൂല്യം വരുന്ന സ്വർണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും കവർന്നു. അമ്പലപ്പുഴ വടക്കേനടയിൽ മംഗലപ്പള്ളി എം.കെ. പുരുഷോത്തമ ഭാസിന്റ മകൻ ശ്രീകുമാറിന്റെ (62) വീട്ടിലായിരുന്നു മോഷണം. 149 ഗ്രാം സ്വർണ്ണം നഷ്ടമായി. കഴിഞ്ഞ 4 ദിവസമായി ശ്രീകുമാറും കുടുംബാംഗങ്ങളും വീട്ടിൽ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാത്രിയോടെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.