tsgr

ഹരിപ്പാട്: ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം സാദ്ധ്യമാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുതുകുളം 731-ാം നമ്പർ സർവീസ് സഹകരണബാങ്കിലെ ആധുനിക സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ബി.വേലായുധൻ തമ്പി അദ്ധ്യക്ഷനായി.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, ജെ.ദാസൻ, ബബിത ജയൻ, മീരാ ഭായി, വി.രാജീവ്, എൻ.സുഭാഷ്‌കുമാർ, കെ.സി.തോമസ് തുടങ്ങിയവർ സംസാരിച്ചു.

മുതുകുളം സഹകരണ ബാങ്കി​ൽ എ.ഇ.പി.എസ്

ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) സേവനവുമായി മുതുകുളം സഹകരണ ബാങ്ക്.

റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെയും നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെയും അംഗീകാരമുളള സിസ്റ്റം പ്രാവർത്തികമാകുന്നതോടെ പൊതുജനങ്ങൾക്ക് എ.ടി.എം. കൂടാതെ തന്നെ പണം പിൻവലിക്കാം. ബാങ്കിന്റെ മായിക്കൽ ഹെഡ് ഓഫീസിലും ഹൈസ്‌കൂൾ ജംഗ്ഷനിലെ ശാഖയിലും ഈ സംവിധാനമുണ്ടാകും. ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കും സേവനങ്ങൾ ലഭ്യമായിരിക്കും. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കണമെന്ന് മാത്രം. സഹകരണ മേഖലയ്ക്ക് ഉണർവ് നൽകുന്ന ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ (ഡി.എം.ടി.), ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബി.ബി.പി.എസ്) എന്നിവയും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്.