മാവേലിക്കര: ഓണം കഴിഞ്ഞിട്ടും റേഷൻ കമ്മീഷൻ വിതരണം ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് മോഹൻ ഭരണിക്കാവ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എൻ.ഭദ്രൻ അദ്ധ്യക്ഷനായി. മുരളി വൃന്ദാവനം, ബി.ബൈജു, അജയൻ തടത്തിലാൽ, വിമൽ കുമാർ, ജിതേഷ് കുമാർ, ഉണ്ണികൃഷ്ണൻ, ബാബു ജോർജ്, ബഷീർ വള്ളികുന്നം, സത്യൻ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കമ്മിഷൻ തുക വ്യാപാരികളുടെ അക്കൗണ്ടിലേക്കു മാറ്റി നിക്ഷേപിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസറുടെ ഉറപ്പിലാണു ഉപരോധം അവസാനിപ്പിച്ചത്.