hg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ താമല്ലാക്കൽ 3210ാം നമ്പർ ശാഖയിൽ പ്രതിഷ്ഠാ വാർഷികവും ചതയദിനാഘോഷവും നടന്നു. ഗുരു സങ്കീർത്തനം, ഗുരുഭാഗവതപാരായണം ,വിശേഷാൽ പൂജകൾ, ഘോഷയാത്ര ,താലപ്പൊലി എന്നിവ നടന്നു. യോഗം ഡയറക്ടർ ഡോ.ബി.സുരേഷ് കുമാർ ചതയദിന സമ്മേളനം ഉദ്ഘാടനം ചെയ്തു .ശാഖാ പ്രസിഡന്റ് അഡ്വ.ബിനോദ്.സി.പൊടിക്കളം അദ്ധ്യക്ഷനായി. ശ്രീനാരായണ ട്രസ്റ്റ് ബോർഡ് അംഗം ദിലീപ്.സി.മൂലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് അപ്പു മാനാമ്പട, വനിതാ സംഘം പ്രസിഡന്റ് രോഹിണിക്കുട്ടി, സെക്രട്ടറി കമലമ്മ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അശ്വിൻ രമേശ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.എൻ പ്രഭാകരൻ സ്വാഗതവും ജനറൽ കൺവീനർ ജി.രമേശൻ നന്ദിയും പറഞ്ഞു.