a

മാവേലിക്കര: തെക്കേക്കര കുറത്തികാട് പനച്ചൂർ തെക്കതിൽ പരേതനായ ഗണേശൻ വൈദ്യന്റെ മകൻ ജി.ശിവപ്രസാദ് (53) നിര്യാതനായി. മാവേലിക്കര കോടതി ജീവനക്കാരനാണ്. എൻ.ജി.ഒ യൂണിയൻ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ്, ജില്ലാ കൗൺസിൽ അംഗം, സി.പി.എം കുറത്തികാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മാതാവ്: ജാനകി. ഭാര്യ: ബിജി. മകൻ: വിഷ്ണുപ്രസാദ്. സഞ്ചയനം 22ന് രാവിലെ 9ന്.