death-certificate
ജീവിച്ചിരിക്കുന്ന ആളിന് മരണ സർട്ടിഫിക്കറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ചാരുംമൂട്: ജീവിച്ചിരിക്കുന്ന ആളിന് മരണ സർട്ടിഫിക്കറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. . അനിൽ വള്ളികുന്നം, മധു ചുനക്കര, ശശിധരൻ സാരംഗി, ശശിധരൻ പെല്ലത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സവിതാ സുധി, സ്വപ്ന അഭിലാഷ്, പത്മകുമാരി, ദിലീപ്, വി.സി സജീവ്, രാജശ്രീ, സുരേഷ്, ബാബു, മുരളീധരക്കുറിപ്പ് എന്നിവർ നേതൃത്വം നൽകി. തുടർന്ന പഞ്ചായത്ത് പടിക്കൽ സൂചനാ ധർണയും നടത്തി. സത്യപ്രതിഞ്ജ ചെയ്ത അധികാരമേറ്റ മെമ്പർ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.