മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ 38-ാമത് ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. മാവേലിക്കര യൂണിയൻ ഓഫീസ് ഹാളിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് യൂണിയൻ യൂണിയൻ പ്രസിഡന്റ് വിനീത് വിജയൻ അദ്ധ്യക്ഷനാവും. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

യോഗം അസി. സെക്രട്ടറി സുരേഷ് കുമാർ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അനിൽ രാജ്, യോഗം ഡയറക്ടർ മൊട്ടയ്ക്കൽ സോമൻ, കൗൺസിലർമാരായ ശിവദാസൻ, ഡോ.പി.ബി.സതീഷ് ബാബു, വനിതാ സംഘം യുണിയൻ പ്രസിഡന്റ് സുധാ വിജയൻ, സെക്രട്ടറി സുനിതാ രവി, യുത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി അനൂപ് കുമാർ, ജോ.സെക്രട്ടറി നവീൻ വിശ്വനാഥ്, യുത്ത്മൂവ്മെന്റ് മേഖലാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.