photo

ചേർത്തല: വീട്ടമ്മമാരായ അവർക്ക് വീട്ടിൽ ലഭിച്ച ഇടവേളകളിൽ പിറവികൊണ്ട ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നു. എസ്.എൽ പുരം സ്വദേശിനി സുമ നടേശനും ചേർത്തല വേളോർവട്ടം സ്വദേശിനി മഞ്ജുവുമാണ് തങ്ങൾ വരച്ച 50 ഓളം ചിത്രങ്ങൾ പ്രദർശനത്തിന് തയ്യാറാക്കുന്നത്.

22 ന് ചേർത്തല ഗീത സ്‌കൂൾ ഒഫ് ആർട്‌സിൽ നടക്കുന്ന പ്രദർശനം ആർട്ടിസ്​റ്റ് എൻ.ഗോപാലകൃഷ്ൺ മെമ്മോറിയൽ ചാരി​റ്റബിൽ സൊസൈ​റ്റിയും ആർട്ടിസവും ചേർന്നാണ് സംഘടിപ്പിച്ചിട്ടുള്ളത്. എസ്.എൽ.പുരം അറയ്ക്കൽ വീട്ടിൽ സുമ നടേശനും ചേർത്തല വേളോർവട്ടം കുരികയിൽ മഞ്ജു അക്ഷയും ശാസ്ത്രീയമായി ചിത്രരചന അഭ്യസിക്കാത്തവരാണ്. എണ്ണച്ചായ ചിത്രങ്ങളാണ് എസ്.എൽ പുരത്ത് ഡി.ടി.പി സെന്റർ നടത്തുന്ന സുമ പ്രദർശിപ്പിക്കുന്നത്. മഞ്ജു ജലച്ചായ ചിത്രങ്ങളും. ആദ്യമായാണ് ഇരുവരും പ്രദർശനം നടത്തുന്നത്. സ്വകാര്യ ചാനലിലെ മത്സരാർത്ഥികളായ 20 കുട്ടികളുടെ ചിത്രം വരച്ച് അവർക്ക് നേരിട്ട് നൽകി സുമ ശ്രദ്ധ നേടിയിരുന്നു. നടേശനാണ് ഭർത്താവ്. അനന്ദു,അനഘ എന്നിവർ മക്കൾ.

അക്ഷയ് കുമാറാണ് മഞ്ജുവിന്റെ ഭർത്താവ്. ഐശ്വര്യ,അങ്കിത എന്നിവരാണ് മക്കൾ. 22 ന് വൈകിട്ട് 3ന് മാവേലിക്കര ഫൈൻസ് ആർട്‌സ് കോളേജിലെ പ്രൊഫ.വി.ഉണ്ണിക്കൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. 24ന് സമാപിക്കും.