ചാരുംമൂട് : ജീവിച്ചിരിക്കുന്നയാളുടെ മരണം രജിസ്റ്റർ ചെയ്യാൻ സാക്ഷ്യപത്രം നൽകിയ പഞ്ചായത്തംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചുനക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ചുനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തംഗം വി.ആർ.രാജേഷിന്റെ രാജി ആവശ്യപ്പെട്ട് ധർണ നടന്നത്.ഡി.സി.സി ജനറൽ സെക്രട്ടറി മനോജ്.സി.ശേഖർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. മനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.ഹരിപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എം.രവി, മാജിദ സാദിഖ്, ആർ.ഷറഫുദീൻ, നേതാക്കളായ അച്ചൻകുഞ്ഞ്, എം.ഷാനവാസ് ഖാൻ, ചന്ദ്രശേഖരൻ, വി.ആർ.സോമൻ, ഇബ്രാഹിം കുട്ടി, സുരേഷ് കുമാർ ഇഷോപ്പി, ഷാ പാറയിൽ, ഫറഫുദീൻ കല്ലറവിള, ഷാജഹാൻ, എസ്.സാദിഖ്, പി.ബി.ഹരികുമാർ ,ഷൈജു വി.ശാമുവേൽ എന്നിവർ സംസാരിച്ചു.