മാവേലിക്കര: വൈദ്യുതാഘാതമേറ്റ് പശുക്കൾ ചത്തു. തെക്കേക്കര തടത്തിലാൽ കാർത്തികപ്പള്ളി കിഴക്കതിൽ ഷിബുവിന്റെ, നാലും മൂന്നും വയസുള്ള പശുക്കളാണ് ചത്തത്. ഇന്നലെ പുലർച്ചെ 12.45 നാണ് സംഭവം. കരച്ചിൽ കേട്ടുണർന്ന് വീട്ടുകാരെത്തിയപ്പോഴേക്കും പശുക്കൾ ചത്തിരുന്നു. ഇൻസുലേഷൻ തകരാറുള്ള വയറിൽ നിന്നും വൈദ്യുതാഘാതം എറ്റതാണെന്നു കരുതുന്നു. മൃഗ ഡോക്ടറെത്തി പരിശോധിച്ച ശേഷം പശുക്കളെ സംസ്‌കരിച്ചു. വികലാംഗനായ ഷിബുവിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന പശുക്കളാണ് ചത്തത്.