കുട്ടനാട് : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഫെഡറൽ തത്വങ്ങളും സംരക്ഷിക്കാൻ കക്ഷി,രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളുടെ ഏകീ കരണ മുണ്ടാകണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോർപ്പറേറ്റ്‌വത്കരണ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യസമരം ശക്ത മാക്കുന്നതിന് ജില്ലയിലെ മുഴുവൻ തൊഴിലാളികളും ഒരുമിച്ച് അണിനിരക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി മങ്കൊമ്പിൽ നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു. പൊതുചർച്ചയോടെയാണ് ഇന്നലത്തെ സെഷൻ ആരംഭിച്ചത്. ജില്ലാ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി പി. പി. ചിത്തരഞ്ചനും സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി എളമരം കരീമും ചർച്ചയ്ക്ക് മറുപടി പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, എച്ച്. സലാം എന്നിവർ സംസാരിച്ചു. സ്വാഗത സംഘം സെക്രട്ടറി കെ. കെ. അശോകൻ നന്ദി പറഞ്ഞു. 295 അംഗ ജില്ലാ കൗൺസിലിനെയും 90 അംഗ ജില്ലാ കമ്മിറ്റിയെയും 35 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എച്ച് .സലാം (പ്രസിഡന്റ്), സി. എസ്. സുജാത, കെ. പ്രസാദ്, എം .എ. അലിയാർ, ടി. കെ .ദേവകുമാർ, എം. സുേരേന്ദ്രൻ, ഹരിദാസൻ നായർ, സുരേശ്വറി ഘോഷ്, വി .എസ്. മണി, സി. വി. ജോയി, സി. കെ .സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ).പി .ഗാനകുമാർ (ജനറൽ സെക്രട്ടറി),
കെ .കെ .അശോകൻ, ബി .അബിൻഷ, ജി.രാജമ്മ, എൻ. ആർ.ബാബുരാജ്, സി.കെ.ഉദയകുമാർ,എം.കൃഷ്ണലത, ഗീതാഭായി, എസ്.അനിരുദ്ധൻ, പി.പി.പവനൻ, സി.ഷാജി, കെ.പി പ്രദീപ്, പി.ടി.പ്രദീപൻ (ജോയിന്റ് സെക്രട്ടറിമാർ) എ.മേഹേന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.