tv-r

അരൂർ: സേവനത്തിന്റേയും വികസനത്തിന്റേയും രാഷ്ട്രീയമാണ് കേരളത്തിനാവശ്യമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ വി. ദിയോധർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി സേവാസപ്താഹ് എന്ന പേരിൽ നടത്തുന്ന സേവന പ്രവർത്തന പരിപാടിയുടെ അരൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. .കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ആറാം വാർഡിനെ സമ്പൂർണ്ണഇൻഷുറൻസ്ഗ്രാമം ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നൂറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രധാൻമന്ത്രി സുരക്ഷാബീമായോജന ഇൻഷുറൻസും പോസ്റ്റൽസേവിംഗ്സ് അക്കൗണ്ടും നൽകി. പത്ത് ഡയബറ്റിക്ക് രോഗികൾക്ക് ഗ്ലൂക്കോമീറ്ററും വിതരണം ചെയ്തു. ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബി. ബാലാനന്ദ് അധ്യക്ഷനായി.സേവാ സപ്താഹ് സംസ്ഥാന കൺവീനർ ഷാജിമോൻ വട്ടേക്കാട്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എ. കെ നസീർ, ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് കെ.സോമൻ,ദക്ഷിണമേഘല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ , യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു