കുട്ടനാട് : ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷൻ കുടുംബശ്രീ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എടത്വ ചക്ക മഹോത്സവംചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു.എടത്വ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുരുവിള ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിൻ മാത്യു, സെബാസ്റ്റ്യൻ സക്കറിയ, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ, തങ്കച്ചൻ എട്ടിൽ എന്നിവർ സംസാരിച്ചു. മഹോത്സവം ഒക്ടോബർ രണ്ടിന് സമാപിക്കും. എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന ചക്ക മഹോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.