
കുട്ടനാട് : അംഗൻവാടി വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം പോഷകാഹാര പാക്കറ്റുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എടത്വ - തകഴി റോഡിൽ കൈതമുക്ക് ജംഗ്ഷന് സമീപത്തായാണ് അഞ്ച് അമൃതം പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.