ഹരിപ്പാട്: ചേപ്പാട് കന്നിമേൽ 1740-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വയം സഹായസംഘങ്ങൾക്ക് സ്വയം തൊഴിലിനായി വായ്പകൾ നൽകി. ബാങ്ക് പ്രസിഡന്റ് ബി.വേണുപ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. ആർ.മോഹനൻ പിള്ള, ബി.അൻസാരി, ആർ.രാജഗോപാൽ, പി.അച്യുതൻ നായർ തുടങ്ങിയവർ പങ്കെടുത്തു.