ഹരിപ്പാട്: കവിയത്രി മുതുകുളം പാർവതിയമ്മയുടെ 42-ാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണവും കാവ്യ സായാഹ്നവും നടത്തി. പാർവതിയമ്മ ഗ്രന്ഥശാലയും പാർവതിയമ്മ സ്മാരക ട്രസ്റ്റും ചേർന്നാണ് അനുസ്മരണം നടത്തിയത്. കാർത്തികപ്പളളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്‌ക്കരൻ നായർ അധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രൊഫ.ഇന്ദിരാ അശോക്, ആർ.മുരളീധരൻ, എസ്.സുജൻ എന്നിവർ സംസാരിച്ചു.