sd

ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിലെ “നമുക്കും ഒരു ആഡിറ്റോറിയം (ഗുരുഭവൻ കൺവെൻഷൻ സെന്റർ)” പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. പ്രതിപക്ഷ നേതാവ് മേശ്‌ ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർ നേതൃത്വം നൽകുന്ന മങ്ങാട്ട് ഫൗണ്ടേഷൻ സൗജന്യമായാണ് ഗുരുഭവൻ കൺവെൻഷൻ സെന്റർ നിർമ്മിച്ച്‌ നൽകുന്നത്. ശിലാഫലക അനാച്ഛാദനം രമേശ്‌ ചെന്നിത്തല നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനായി. മങ്ങാട്ട് ഫൗണ്ടേഷൻ പ്രതിനിധി വിനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. രമേശ് ചെന്നിത്തലയെ ദിനു വാലുപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ മുഖ്യ പ്രഭാഷണം നടത്തി. ഗുരു ധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം പി.മുകുന്ദൻ, സംഘം ട്രഷറർ കെ.ആർ രാജൻ, ജോയിന്റ് സെക്രട്ടറി എ.സുനിൽ കുമാർ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു.മുരളീധരൻ, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽ.ജി.ദാസ്, ഷാജി തനതകണ്ടം, ദേവദത്തൻ, ലേഖമനോജ്‌, പ്രസന്ന ദേവരാജൻ, അംബിക രവീന്ദ്രൻ, ഉപദേശക സമിതി അംഗങ്ങളായ ഭാൻസിലാൽ മോഹൻ, ഗോപിനാഥൻ, ആർ.എസ്.രാജൻ, ആഡിറ്റ് കമ്മിറ്റി അംഗങ്ങളായ മംഗളൻ, സന്തോഷ്‌ കുമാർ, സനൽ വിനോദ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി.കുഞ്ഞുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.മോഹൻകുമാർ നന്ദിയും പറഞ്ഞു.