ഹരിപ്പാട്: ഉദ്ഘാടനം കഴിഞ്ഞും പ്രവർത്തിക്കാതെ നോക്കുകുത്തിയായി നിലകൊള്ളുന്ന റവന്യൂ ടവറിൽ ബി.ജെ.പി റീത്ത് വെച്ച് പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹരിപ്പാട് ടൗൺ ചുറ്റി റവന്യു ടവറിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എസ്.വിശ്വനാഥൻ അദ്ധ്യക്ഷനായി. പ്രണവം ശ്രീകുമാർ, ടി.മുരളി, വിശ്വനാഥപിള്ള, പി.ആർ പ്രസാദ്, ദിലീപ് കുമാർ, സുമാരാജു, സുശീല അനിൽ, അഡ്വ.കെ.ശ്രീകുമാർ, എം.ശിവദാസ് എന്നിവർ സംസാരിച്ചു.