a

മാവേലിക്കര: ശ്രീനാരായണ ദർശനം സാക്ഷാത്കരിച്ചാൽ മാത്രമേ ആധുനിക ലോകത്തിൽ മനുഷ്യത്വം നിലനിൽക്കുകയുള്ളുവെന്ന് കേരള സർവ്വകലാശാല സെനറ്റ് അംഗം അഡ്വ.കെ.എച്ച്.ബാബുജാൻ പറഞ്ഞു.ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ ഗുരുധർമ്മാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണ മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.ഷേർളി.പി ആനന്ദ് അദ്ധ്യക്ഷയായി. സേവാശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ.സി.ഡി. അനിൽ മഹാസമാധി സന്ദേശം നൽകി. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രേമാനന്ദൻ സ്വാമി നന്ദിയും പറഞ്ഞു.

അഞ്ഞൂറോളം കുടുംബങ്ങൾക്ക് അരിയും വസ്ത്രവും വിതരണം ചെയ്തു. വൈകിട്ട് മഹാസമാധി പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിച്ചു.