g

ഹരിപ്പാട്: റവന്യൂ ടവറിന് കേരള കാളിദാസന്റെ പേര് നൽകണമെന്ന് കേരള വർമ്മ വലിയകോയി തമ്പുരാൻ സ്മാരക സമിതി ആവശ്യപ്പെട്ടു. കേരള വർമ്മയുടെ നൂറ്റിയഞ്ചാം ചരമ വാർഷിക ദിനാചരണം കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മുഞ്ഞിനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് സുരേഷ് മണ്ണാറശാല അദ്ധ്യക്ഷനായി. കരുവാറ്റ കെ.എം.പങ്കജാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. ലക്ഷ്മി രാജ തമ്പുരാട്ടി, സി.എൻ.എൻ നമ്പി, പൂമംഗലം രാജഗോപാൽ, സത്യശീലൻ, വിജയൻ നായർ, ശരത്ചന്ദ്ര വർമ്മ, അനാമിക, ആമി തുടങ്ങിയവർ സംസാരിച്ചു.