പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ് നയിക്കുന്ന കാൽനട പ്രചാരണ ജാഥ അരൂക്കുറ്റി പഞ്ചായത്തിൽ പര്യടനം നടത്തി. കെ.പി.സി.സി സെക്രട്ടറി സക്കീർ ഹുസൈൻ കുടപുറം ഫെറിയിൽ ജാഥ ഉദ്ഘാടനം ചെയ്തു. വടുതലയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അജ്മൽ വണ്ടൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നൗഫൽ മുളക്കൽ അദ്ധ്യക്ഷത വഹിച്ചു . ജിൻഷാദ് ജിന്നാസ്, നിധീഷ് ബാബു,വി.ജിബീഷ്, അഷ്റഫ് വെള്ളേഴത്ത്, സെൻമോൻ എന്നിവർ സംസാരിച്ചു.