photo

ചേർത്തല: വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കൊട്ടളപ്പാടം പാടശേഖരത്തിനു സമീപം താമസിക്കുന്ന നൂറോളം കുടുംബങ്ങൾ കോനാട്ടുശേരി സെന്റ് ജോസഫ് ചാപ്പലിൽ യോഗം ചേർന്ന് റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ചു. ഉഴുവചാലിൽ ചിറ പൊട്ടിയ ഭാഗത്ത് താത്കാലികമായി ചിറ പിടിപ്പിക്കാൻ പഞ്ചായത്തിന്റെ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് ജെ.സി.ബി ഉപയോഗിച്ച് ചിറ കെട്ടാൻ കൊട്ടളപ്പാടം റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ തന്നെ മുൻകൈയെടുത്ത് രംഗത്തിറങ്ങി. അസോസിയേഷൻ ഭാരവാഹികളായി സാബു താന്നിക്കൽ (പ്രസിഡന്റ്),
സനിൽരാജ് (സെക്രട്ടറി), എ.എക്സ്.റിജു (വൈസ് പ്രസിഡന്റ്), പി.സി.ബെന്നി (ട്രഷറർ).എന്നിവരെ തിരഞ്ഞെടുത്തു.

ഇതിനിടെ മന്ത്രി പി.തിലോത്തമൻ കൊട്ടളപ്പാടം പ്രദേശം സന്ദർശിച്ചു. പഞ്ചായത്ത്,കർഷകസംഘം, കൃഷി വകുപ്പ്,വില്ലേജ് ഓഫീസർ,ഇറിഗേഷൻ വകുപ്പ്,കൊട്ടളപ്പാടം റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരുടെ യോഗം തന്റെ സാന്നിദ്ധ്യത്തിൽ കൂടി പരിഹാരം കാണാൻ മന്ത്രി നിർദ്ദേശം നൽകി.