ഹരിപ്പാട്: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ പൊതു സാമൂഹ്യ പ്രസ്ഥാനമാക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ആലപ്പുഴ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. വിനോമ അദ്ധ്യക്ഷത വഹിച്ചു. എൽ. രമേശൻ, പി.ജനാർദ്ദനൻ, ബൈജു കലാശാല, ടി.എ. വേണു, എ.പി. ലാൽകുമാർ, ടി.ജി. ഗോപി, കെ.സി. ശശി എന്നിവർ സംസാരിച്ചു.