മാന്നാർ : ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെന്നിത്തല പഞ്ചായത്ത് 11ാം വാർഡിൽ മുണ്ടുകാട്ടിൽ സുരേഷ് കുമാറിന്റെയും വിദ്യയുടെയും മകൻ വിഷ്ണു (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.45 ന് അരൂർ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം. സ്വകാര്യ വർക്ക് ഷോപ്പിൽ ഡീസൽ മെക്കാനിക്കായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അമതിതവേഗതയിലെത്തിയ ലോറി ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയേറ്റ വിഷ്ണു ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് തലയടിച്ചുവീണതിനെത്തുടർന്നാണ് മരിച്ചത്. സഹോദരി : ഗീതു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.